Lyrics: Maramon C S
ആദരിക്ക ആദരിക്ക എന്നും
സ്രഷ്ടാവിനെ ആദരിക്ക
ആരാധിക്കാം ആരാധിക്കാം
എന്നും കർത്താവിനെ ആരാധിക്കാം
യൗവന കാലം കടന്നുപോകും
യാഹെന്ന ദൈവമോ ശാശ്വതമാം
യാഹിൻ മറവിൽ വസ്സിച്ചീടുകിൽ
യാതൊരു ക്ലേശവുമില്ല പാരിൽ; ആദരിക്ക...
ആരിലും സ്നേഹം പകർന്നിടുന്നോൻ
ആശ്വാസം നല്കി നടത്തിടുമേ
അവനെയനുഗമിച്ചീടുമെങ്കിൽ
ആത്മാവിൽ ആനന്ദമേകിടുമേ;- ആദരിക്ക...
മരുഭൂമിതന്നിലെ യാത്രയിലും
മന്നായെ നല്കി വിശപ്പടക്കി
മാറായെ മാധുര്യമാക്കിയവൻ
മാറാതെയെന്നാളും കൂടെയുണ്ട്;- ആദരിക്ക...
aadarikka aadarikka ennum
srashdavine aadarikka
aaradhikkam aaradhikkam
ennum karthavine aaradhikkam
yauvana kaalam kadannupokum
yahenna daivamo shashvathamam
yahin maravil vassichedukil
yathoru kleshavumilla paril; aadarikka...
aarilum sneham pakarnnidunnon
aashvasam nalki nadathidume
avane anugamichedumengkil
aathmavil aanandamekidume;- aadarikka...
marubhumithannile yathrayilum
mannaye nalki vishappadakki
maraye madhuryamakkiyavan
maratheyennalum koodeyunde;- aadarikka...