Lyrics: Pr Biju Dominic
ആ തിരുമാർവ്വിൽ മറഞ്ഞു ഞാൻ
എൻ ക്ലേശമൊക്കെയും മറന്നു ഞാൻ
തൻ നിണത്താലെന്നെ കഴുകി തൻ
പുത്രനാക്കിയതാശ്ചര്യമേ തൻ
പുത്രനാക്കിയതാശ്ചര്യമേ
കരകാണാതലഞ്ഞ എൻ ജീവിത നൗകയെ
കരയോടടുപ്പിച്ച നസ്രായനെ
നിന്നെ പിരിഞ്ഞിടുവാനാകുമോ
നിന്നെ വിട്ടകന്നിടുവാനാകുമോ
ഓരൊ ദിനവുമെൻ മാനസം നിന്നിലേയ്ക്
ചേർന്നിടുന്നു നാധനേ
ഈ ലോക ഭാഗ്യവും സുഗങ്ങളും
വിട്ടുഞ്ഞാനണയുന്നു സന്നിധേ
ഒരു ദിനമെൻ നാധനെ കണ്ടിടുമെന്നുടെ
കണ്ണാൽ .തൻ മാർവ്വോടു ചേരുന്ന സുദിനം
അന്നു തീരുമെന്നുടെ
കണ്ണുനീരും വേദനകളും