യേശു പരന്‍ വാണീടും Song Lyrics in Malayalam
യേശു പരന്‍ വാണീടും-പാരില്‍
എങ്ങും മഹാ രാജനായ്
യേശു പരന്‍ വാണീടും-യേശു എന്നും വാണീടും
ഈ സൂര്യ-ചന്ദ്രന്മാരും തീരെ ഇല്ലാതെ പോയെന്നാലും (യേശു..)
വന്‍ കരകളിന്മേലും-വലിയ രാജ്യങ്ങള്‍ മേലും
മാലോകര്‍ ഏവര്‍ മേലും-ദൂരെ ദ്വീപാന്തരങ്ങള്‍ മേലും (യേശു..)
സാധു ജാതികള്‍ മേലും-വീര ജാതികള്‍ മേലും
സര്‍വ്വകുലങ്ങള്‍ മേലും-പാരില്‍ സകല ഭാഷക്കാര്‍ മേലും (യേശു..)
രാജര്‍ പ്രഭുക്കള്‍ ചക്ര-വര്‍ത്തികള്‍ സകലരും
രാജാധിരാജന്‍ മുമ്പില്‍-വീണു വണങ്ങി കുമ്പിട്ടു നില്‍ക്കും (യേശു..)
സത്യ സുവിശേഷത്തിന്‍ സാധു കല്പനപോലെ
സകല രാജാക്കന്മാരും-ചെയ്യും നീതി വസിക്കും എങ്ങും (യേശു..)
കുറ്റം ശിക്ഷകളില്ല ഗുണമല്ലാതൊന്നും ഇല്ല
കൊണ്ടാടും ലോകരെല്ലാം-യേശു ഏക ചക്രവര്‍ത്തിയാം (യേശു..)
സന്ധ്യയുഷസ്സുകളില്‍-സകല ദേശത്തുള്ളോരും
സംഗീതം യേശുപേരില്‍-പാടി വന്ദനം ചെയ്യും എന്നും (യേശു..)
Yeshu Paran Vaneedum Song Lyrics in English
Yeshu Paran Vaneedum-Paril
Engum Maha Raajanay
Yeshu Paran Vaneedum-Yeshu Ennum Vaneedum
Ee Soorya-Chandranmaarum Theere Illaatha Poyennalum (Yeshu..)
Van Karakalinmeelum-Valiya Raajyangal Meelum
Maalokar Evar Meelum-Dhoore Dweepaantharangal Meelum (Yeshu..)
Saadhu Jaathikal Meelum-Veera Jaathikal Meelum
Sarvakulangal Meelum-Paril Sakala Bhashakkar Meelum (Yeshu..)
Raajargar Prabhukkal Chakr-Varthikal Sakalarum
Raajadhiraajan Mumpil-Veenu Vanangi Kumbittu Nilkkum (Yeshu..)
Sathya Suvisheshathin Saadhu Kalpanapole
Sakala Raajaakkanmaarum-Cheyyum Neethi Vasikkum Engum (Yeshu..)
Kuttam Shikshakalilla Gunamallaathonnum Illa
Kondaadum Lokarellam-Yeshu Eka Chakravartiyaam (Yeshu..)
Sandhyayushassukalil-Sakala Desaththullorum
Sangeetham Yeshu Peril-Paadi Vandhanam Cheyyum Ennum (Yeshu..)