തേന്‍മധുരം അതിലും Song lyrics in Malayalam
തേന്‍മധുരം അതിലും - സത്യവേദം
ദിവ്യമായ മധുരം
ജ്ഞാനമധു നിറയും വേദമതിലെനിക്കു
നാഥനേ അരുളാശ അനുദിനം രുചിപ്പാന്‍ - (തേന്‍..)
കാരുണ്യ ഗുരുവചന-കളങ്ക നി-
വാരണമായോരശനം
പൂരണമായതു ഞാനുള്‍ക്കൊണ്ടീടുകില്‍
പാവനാലയത്തിന്നു യോഗ്യനുമായീടുമേ - (തേന്‍..)
ബുദ്ധിയിന്‍ കണ്‍ ഇരുണ്ടു-ബോധമറ്റു
പോയതിനാല്‍ വിരണ്ടു
സിദ്ധി ലഭിച്ചതിന്നുള്‍ അതിശയങ്ങളെക്കണ്ടു
തേറീടുവാന്‍ മനക്കണ്‍ തുറന്നരുള്‍ക നീ - (തേന്‍..)
പാദോപയോഗ ദീപം- നല്‍ വേദം
പറ്റുകില്‍ അതിലാഭം
ബാധചെയ്തീടും പല ശോധനകളും എതിര്‍
വരികില്‍ അഖിലം വെല്‍വാന്‍ തക്കോരായുധമതു - (തേന്‍..)
വിണ്ണുലകൊഴിഞ്ഞാലും-അതോടിഹ
മണ്ണുലകഴിഞ്ഞാലും
നിര്‍ണ്ണയമായൊന്നും ശ്രീകരമാകും ജീവ-
തിരുമൊഴി ഹൃദി തങ്ങി ഫലിപ്പാനാഗ്രഹിക്ക - (തേന്‍..)
സകലഭൂതരും വാഴ്വാന്‍ - അഹോദേവാ
ഏകാ നിന്‍ അറിവുള്‍കൊള്‍വാന്‍
ശുദ്ധ സുവിശേഷം വിളങ്ങി പ്രകാശിപ്പാന്‍
ശുദ്ധമാമാത്മാവെല്ലാവര്‍ക്കും നല്‍കുക - (തേന്‍..)
Thenmadhuram Athilum Song lyrics in English
Thenmadhuram Athilum - Satyavedam
Divyamaaya Madhuram
Jnanamadhur nirayum Vedamathilenikku
Naathaney Arulasha Anudinam Ruchippaan - (Then..)
Kaaryunya Guruvachana-Kalanka Ni-
Varanamayaoraashanam
Pooranamaayathu Jaanulkondidukaal
Paavanaalayathinnu Yogyanmaayiidumae - (Then..)
Buddhiyin Kan Irundhu-Bodhamaattu
Poyathinaal Virandu
Siddhi Labhichathinul Athishayangalekkanu
Theriduvaan Manakkan Thurannarul K Nee - (Then..)
Paadopayoga Deepam- Nal Vedam
Pattukil Athilabham
Baadhacheythidum Pala Shodhanakalum Ethir
Varikil Akhilam Velvhaan Thakkorayudhamathu - (Then..)
Vinnulakozhinjaalum-Athodih
Mannulakazhinjaalum
Nirnayamayonnum Sreekaramaakum Jeeva-
Thirumoji Hridi Thangi Phalippaanaagrahikk - (Then..)
Sakalabhutharum Vaazhvann- Ahodeva
Ekaa Nin Arivulkolvann
Shuddha Suvisheshham Vilangi Prakaashippaan
Shuddhamamaathmaavellavarkum Nalkuka - (Then..)