പരലോകാധിപനേ പരനേ Song lyrics in Malayalam
പരലോകാധിപനേ പരനേ-വരണം തിരുഭവനേ
പരനേ കൃപയായ്-തിരു മന്ദിരത്തില്‍
ഇറങ്ങി ആവസിക്കണമേ-പരനേ- (പര..)
പരത്തിലും ഭൂമിയിലും ഇതെന്യേ-പലലോകങ്ങളിലും
ഒരു വിധം നിറഞ്ഞും-ഒന്നിലും അടങ്ങാ
ഉന്നതനായവനേ-പരനേ- (പര..)
അടിയര്‍ക്കീ ആലയത്തെ ലഭിപ്പാന്‍-ഇടവരുത്തിയ നാഥാ
അടിമകള്‍ നിന്നെ-അടിതൊഴുതിടുന്നേ
അംഗീകരിക്കണമേ-പരനേ- (പര..)
തിരുകൃപ തിരുബലവും ദയയും-തിരുമഹിമയും ക്ഷമയും
പരിചോടു പരനേ അരുളി ആലയത്തില്‍
നിറച്ചു വെച്ചീടണമേ-പരനേ- (പര..)
സ്തുതിജപം തിരുധ്യാനം പ്രസംഗം-ഇതു മുതല്‍ നിന്‍ ഭവനേ
അധിക ഭക്തിയോടും-ശ്രദ്ധയോടും നടപ്പാന്‍
അധിവസിച്ചീടണമേ-പരനേ- (പര..)
നീതിയെ ധരിച്ചവരായ് നിന്‍ ദാസര്‍-തിരു സേവ ചെയ്‌വാന്‍
നീ ദയയോടെ-നിത്യമീ സഭയില്‍
നിന്‍ കൃപ പകരണമേ-പരനേ- (പര..)
അനുതപിച്ചീടുവാനും ക്ഷമകള്‍-അനുഭവിച്ചീടുവാനും
മനസ്സമാധാനം-പലര്‍ ലഭിപ്പാനും
കനിവായ് ഈ സമയം-പരനേ- (പര..)
Paralokaadhipane Parane Song lyrics in English
Paralokaadhipane Parane - Varannam Thirubhavaney
Parane Kripayayi - Thiru Mandirathil
Irangi Aavasikkamame - Parane - (Para..)
Paraththilum Bhoomiyilum Ithennye - Palalokangalilum
Oru Vidhama Niranjum - Onnilum Adangaa
Unnathanaayavane - Parane - (Para..)
Adiyarakee Aalayaththil Labhippaanu - Idavaruththiya Naathaa
Adimakal Ninne - Adithozhudidunnu
Angheekarikkamame - Parane - (Para..)
Thirukripa Thirubhalavum Dayayum - Thirumahimayum Kshamayum
Parichodhu Parane Aruli Aalayaththil
Nirachu Vechidhamame - Parane - (Para..)
Sthuthijapam Thirudhyaanam Prasangam - Ithu Muthal Nin Bhavane
Adhika Bhakthiyodum - Shraddhoyodum Nadappaan
Adhivasichidhamame - Parane - (Para..)
Neethiyedharichavaraayi Nin Daasara - Thiru Seva Cheyyvaan
Nee Dayayode - Nithyamee Sabhayil
Nin Kripa Pakarammame - Parane - (Para..)
Anuthapichiduvanum Kshamakal - Anubhavichiduvanum
Manassamaadhaanam - Palar Labhippaanum
Kanivaayi Ee Samayam - Parane - (Para..)