മറവിടമായെനിക്കേശു Song Lyrics in Malayalam
മറവിടമായെനിക്കേശുവുണ്ട്
മറച്ചീടുമവനെന്നെ ചിറകടിയില്‍
മറന്നീടാതിവിടെന്നെ കരുതീടുവാന്‍
മാറാതെയവനെന്റെയരികിലുണ്ട്
അനുദിനവും അനുഗമിപ്പാന്‍
അവന്‍ നല്ല മാതൃകയാകുന്നെനിക്ക്
ആനന്ദ ജീവിത വഴിയിലിന്ന്‍
അനുഗ്രഹമായെന്നെ നടത്തിടുന്നു.. (മറവിട..)
പലവിധമാം എതിരുകളെന്‍
പാതയിലടിക്കടി ഉയര്‍ന്നിടുമ്പോള്‍
പാലിക്കും പരിചോടെ പരമനെന്നെ
പതറാതെ നില്‍ക്കുവാന്‍ ബലം തരുന്നു.. (മറവിട..)
വിളിച്ച ദൈവം വിശ്വസ്തനല്ലോ
വഴിയില്‍ വലഞ്ഞു ഞാനലയാനിട-
വരികയില്ലവനെന്നെ പിരികയില്ല
വലതുകൈയ് പിടിച്ചെന്നെ നടത്തിടുന്നു.. (മറവിട..)
ഇതാ വേഗം ഞാന്‍ വാനവിരവില്‍
ഇനിയും വരുമെന്നരുളി ചെയ്ത
ഈ നല്ല നാഥനെ കാണുവാനായ്
ഇരവും പകലുമെണ്ണി വസിച്ചിടുന്നു.. (മറവിട..)
Maravidaamaayenikkeshu Song Lyrics in English
Maravidaamaayenikkeshuvund
Marachheedumavannene chirakadigal
Maranneedaatividennne karutheeduvaan
Maaratheyaavaneerikilandu
Anudhinavum anugamippaan
Avan nalla maathrikayaakunnu enikku
Aandha jeevitha vazhiyilinn
Anugrahamayenni nadathidunnu.. (Maravida..)
Palavidhamaam ethirukale en
Paathayiladikadi uyarnniduumpol
Paalikkuum parichode paramanenne
Patharathe nilkkuvaan balam tharunnu.. (Maravida..)
Vichara daivam vishwasthanalloo
Vazhiyil valanju njan alayaanidha-
Varikayillavannene pirikayilla
Valathukayi pidichennne nadathidunnu.. (Maravida..)
Idaa vegam njan vaanaviravil
Iniyum varumennarulichayitha
Ee nalla naathaney kaanuvanaay
Iravum pakalumenni vasichidunnu.. (Maravida..)