ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം Song lyrics in Malayalam
ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം
സത്യജീവമാര്‍ഗമാണു ദൈവം
മര്‍ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹ ദൈവം
നിത്യജീവനേകിടുന്നു ദൈവം
ആബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂമിയില്‍
എന്നെന്നും നിറവേറിടേണമേ (2) -- ഇസ്രായേലിന്‍
ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
മരുവില്‍ മക്കള്‍ക്ക് മന്ന പൊഴിച്ചു
എരിവെയിലില്‍ മേഘ തണലായി
ഇരുളില്‍ സ്നേഹ നാളമായ്
സീനായ് മാമല മുകളില്‍ നീ
നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) -- ഇസ്രായേലിന്‍
മനുജനായ് ഭൂവില്‍ അവതരിച്ചു
മഹിയില്‍ ജീവന്‍ ബലി കഴിച്ചു
തിരുനിണവും ദിവ്യ ഭോജ്യവുമായ്
ഈ ഉലകത്തിന്‍ ജീവനായ്
വഴിയും സത്യവുമായവനേ
നിന്‍ തിരുനാമം വാഴ്ത്തുന്നു (2) -- ഇസ്രായേലിന്‍
ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം Song lyrics in English
Israayelinu naathanayi vaazhumek daivam
Sathyajeevamaargamaanu daivam
Marthyanayi bhoomiyil pirannu sneh daivam
Nithyajeevanekidunnu daivam
Aaba pithave daivame
Avituthe raajyam vareyname
Angae thiruhitham bhoomiyil
Ennennum niravereedame (2) -- Israayelinu
Chenkadavil nee annu paatha thelichu
Maruvil makkalku manna pozhichu
Eriveyilil megha thanalayi
Irulil sneh naalamaayi
Seenai maamala mukalil nee
Neethipramanangal pakarnneki (2) -- Israayelinu
Manujanayi bhoovil avatharichu
Mahiyil jeevan bali kazhichu
Thiruninivum divya bhojyamaayi
Ee ulakathin jeevanayi
Vazhiyum sathyavumayavane
Nin thirunaamam vaazhtunnu (2) -- Israayelinu