എന്റെ ജീവകാലത്തെ Song lyrics in Malayalam
എന്റെ ജീവകാലത്തെ-ഞാന്‍ പ്രതിഷ്ഠ ചെയ്യട്ടെ;
എന്നും നിന്‍ മഹത്വത്തെ-ഞാനും ഘോഷിച്ചീടട്ടെ.
എന്റെ കൈ നിന്‍ സ്നേഹത്താല്‍-എന്നും അദ്ധ്വാനിക്കട്ടെ;
നിന്റെ പേര്‍ക്കുത്സാഹത്താല്‍-കാല്‍കള്‍ ഭംഗി നേടട്ടെ.
നിന്റെ സ്തോത്രം മാത്രമേ-എന്റെ ഗീതം ആകട്ടെ;
നിന്റെ വാക്കു മാത്രമേ-ഞാന്‍ സംസാരിച്ചീടട്ടെ.
എന്റെ പൊന്നും വെള്ളിയും-എല്ലാം നിന്റെതാകട്ടെ;
എന്റെ ബുദ്ധി പ്രാപ്തിയും-നിന്‍ യത്നങ്ങള്‍ ആകട്ടെ.
എന്റെ ഇഷ്ടം സര്‍വ്വദാ-നിന്റെ ഇഷ്ടം ആകേണം;
എന്റെ നെഞ്ചില്‍ നീ സദാ-രാജന്‍ ആയി വാഴേണം.
എന്റെ സ്നേഹം സര്‍വ്വവും-നിന്നില്‍ ആയി തീരട്ടെ;
ഞാന്‍ അശേഷം നിത്യവും-നിന്റെ സ്വന്തം ആകട്ടെ.
Ente Jeevakalthae Song lyrics in English
Ente jeevakalthae- njan pratishta cheyyatte;
Ennum nin mahaithwathae- njanum ghoshichidatte.
Ente kai nin snehathaal- ennum adhwaanikatte;
Ninte perkkuthsaahathaal- kaalkal bhangi nedatte.
Ninte sthothram maathramae- ente geetham aakatte;
Ninte vaakku maathramae- njan samsaarichidatte.
Ente ponnum velliyum- ellam ninththaakatte;
Ente buddhi praapthiyum- nin yathnangal aakatte.
Ente ishtam sarvadhhaa- ninththa ishtam aakaaendum;
Ente nenjil nee sadaa- raajan aayi vaazhaendum.
Ente sneham sarvavum- ninnil aayi theeratte;
Njan asheshham nithyavum- ninte swantham aakatte.