Athbhuthane Yeshu Natha Song lyrics in Malayalam
അത്ഭുതനേ യേശു നാഥാ
അത്യുന്നതാ ദൈവസുതാ സ്വാമീ-ഭവാന്‍
അടിമയെപ്പോല്‍ പുല്‍ക്കൂട്ടില്‍
അവതരിച്ചതതിശയമേ-നാഥാ
ആര്‍ക്കും അടുപ്പാന്‍ അരുതാം
ആനന്ദ മോക്ഷ മഹിമ എല്ലാം-ഭവാന്‍
ആകവെ വിട്ടിങ്ങു വന്നു
യാചകനെപ്പോലുദിച്ചോ നാഥാ?
ഉന്നതാ മഹേശ്വരനേ
ഉള്‍ക്കരുണ എറിയതാലല്ലോ-ഭവാന്‍
ഉള്ള പ്രഭാവം വെടിഞ്ഞു
പുല്ലിലുറങ്ങാന്‍ തുനിഞ്ഞു-നാഥാ?
എണ്ണമെന്യേ ദൂതസംഘം
എന്നും നിന്നെ കീര്‍ത്തിച്ചല്ലോ സ്വാമീ-ഭവാന്‍
എങ്ങും വ്യാപിയായിരിക്കേ
എന്നെപ്പോല്‍ ജഡം ധരിച്ചോ നാഥാ?
ഓടിവന്നോ എന്‍ നിമിത്തം
ഓര്‍ത്തലിഞ്ഞോ നിന്‍ മനമെന്‍ സ്വാമീ-ഭവാന്‍
ഓരടിമപോല്‍ നിലത്തില്‍
ഓമനയില്ലാതെ പള്ളികൊണ്ടോ?
Athbhuthane Yeshu Natha Song lyrics in English
Athbhuthane Yeshu Natha
Athynuthaa Daivasuthaa Swaamee-Bhavaan
Adimayepol Pullkoottil
Avatharithathathishayame-Natha
Aarkum aduppaan arutham
Aaananda moksha mahima ellam-Bhavaan
Aakave vittingu vannu
Yaachakaneppoludichho Natha?
Unnathaa Maheshwarane
Ullkaruna eriyathaalallo-Bhavaan
Ulla prabhaavam vedinju
Pullilurangaan thuninthu-Natha?
Ennameynye doothasangham
Ennum ninne keertichchallo Swaamee-Bhavaan
Engum vyaapyaayirikkay
Ennepol jadam dharichho Natha?
Odivannoo en nimitham
Oorthalinnhoo nin manamen Swamee-Bhavaan
Ooradimapol nilathil
Omanayillaathe pallikondoo?