ആത്മാവാം വഴികാട്ടി Song lyrics in Malayalam
ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി
കൊണ്ടുപോകും വനത്തില്‍ കൂടെ സാവധാനത്തില്‍
ക്ഷീണരേ സന്തോഷിപ്പിന്‍ തന്നിന്‍പ മൊഴി കേള്‍പ്പിന്‍
"സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)
ഉള്ളം തളര്‍ന്നെട്ടവും ആശയറ്റ നേരവും
ക്രൂശിന്‍ രക്തം കാണിച്ചു ആശ്വാസം നല്‍കീടുന്നു
ശുദ്ധാത്മാവിന്‍ പ്രഭയില്‍ ഞാനൊളിക്കും നേരത്തില്‍
ശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ (2)
സത്യസഖി താന്‍ തന്നേ സര്‍വ്വദാ എന്‍ സമീപെ
തുണയ്ക്കും നിരന്തരം നീക്കും ഭയം സംശയം
കാറ്റുഗ്രമടിയ്ക്കിലും ഇരുള്‍ കനത്തീടിലും
"സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)
ആയുഷ്ക്കാലത്തിന്നന്തം ചേര്‍ന്നാര്‍ത്തി പൂണ്ട നേരം
സ്വര്‍ഗ്ഗചിന്ത മാത്രംേ ഏകമെന്നാശ്രയമേ
താന്‍ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും
"സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)
Aathmaavaam Vazhikaatti Song Lyrics in English
Aathmaavaam Vazhikaatti Enne Sadaa Nadaththi
Kondupokum Vanaththil Koode Saavadhanaththil
Ksheenare Santhoshippin Thaninpa Mozhi Kelppin
"Sancharee Nee Koode Vaa Cherkkaam Ninne Veetil Njaan" (2)
Ullam Thalarntettaavum Aashayatta Neeravum
Krooshin Raktham Kaanichu Aashwaasam Nalkidunnu
Shuddhathmaavin Prabhayil Jnanolikkum Neraththil
Shatrushalyamonnume Peedikenda Engume (2)
Sathyasakhi Thaan Thanee Sarvadhhaa Enne Sameepae
Thunakkum Nirantharam Neekkum Bhayam Samsayam
Kaattugramadikkilum Irul Kanathheedaayilum
"Sancharee Nee Koode Vaa Cherkkaam Ninne Veetil Njaan" (2)
Aayushkaalaththinnantham Cherunnaarthi Poonda Neram
Swargachintha Maathraem Ekamennashrayamae
Thaan Maathraem Aa Neraththum Enne Aazham Kadaththum
"Sancharee Nee Koode Vaa Cherkkaam Ninne Veetil Njaan" (2)