Type Here to Get Search Results !

Aanandam aanandam aanandame aarum | ആനന്ദം ആനന്ദം ആനന്ദമേ ആരും

1 ആനന്ദം ആനന്ദം ആനന്ദമേ

ആരും തരാത്ത സമാധാനമേ

അരുമ നാഥൻ എന്റെ അരികിലുണ്ടേ

അതുമതി അടിയനീ മരുയാത്രയിൽ


2 തന്നരികിൽ എന്നും മോദമുണ്ട്

ആനന്ദത്തിൻ പരിപൂണ്ണതയും

മാനരുവി തിരഞ്ഞീടുന്നപോൽ

ഞാനവൻ സന്നിധി കാംക്ഷിക്കുന്നു


3 നല്ലവൻ താനെന്ന് രുചിച്ചറിഞ്ഞാൽ

ഇല്ലൊരു ഭാരവുമീയുലകിൽ

തൻ ചുമലിൽ എല്ലാം വച്ചിടും ഞാൻ

താൻ ചുമടാകെ വഹിച്ചിടുവാൻ


4 അന്ത്യം വരെ എന്നെ കൈവെടിയാ-

തന്തികെ നിന്നിടാമെന്നു ചൊന്ന

തൻ തിരുമാറിടമെന്നഭയം

എന്തിനെനിക്കിനി ലോകഭയം



1 aanandam aanandam aanandame

aarum tharatha samadaname

aruma nathhan ente arikilunde

athumathi adiyanee maru yathrayil


2 thannarikil ennum modamunde

aanandathin paripoornnathayum

manaruvi thiran’geedu’nnapol

njaanavan sannidhi kamshickkunnu


3 nallavan thanennu ruchicharinjaal

illoru bharavumeeulakil

than chumalil ellam vachidum njaan

thaan chumadake vahicheduvan


4 anthyam vare enne kaivediya-

thanathike ninnidamennu chonna

than thiru marida-mennabhayam

enthinenikini loka bhayam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section