Type Here to Get Search Results !

Aadyanthamillaatha nithyante | ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാ

1 ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാ

പ്രദ്യോതനൻപോൽ പ്രകാശിച്ചു നിൽക്കും

സദ്യോഗമാർന്നുള്ള ദിവ്യാനനങ്ങൾ

ഇദ്ദമ്പതിക്കേക ശ്രീയേശുനാഥാ!


2 താൽക്കാലികങ്ങളാം ഭോഗങ്ങളെല്ലാം

ആത്മാനുഭൂതിയിൽ നിസ്സാരമായി

കാണ്മാൻ കരുത്തുള്ള സ്വർഗ്ഗീയ കണ്ണാൽ

ശോഭിക്കുമാറാക ശ്രീയേശുനാഥാ!


3 ആനന്ദവാരാശി തന്നിൽ പരക്കും

വിചീതരംഗങ്ങളാർക്കുന്ന ഗാനം

വേദോക്ത സീമാവിലെത്തി ശ്രവിപ്പാൻ

ഏകീടു കർണ്ണങ്ങൾ ശ്രീയേശുനാഥാ!


4 മൂഢോപദേശക്കൊടുങ്കാടു ശീഘ്രം

പാടേ തകർത്തങ്ങു ഭസ്മീകരിപ്പാൻ

ചൂടോടെ കത്തിജ്വലിക്കുന്ന നാവും

നീടാർന്നു നൽകീടു ശ്രീയേശുനാഥാ!


5 സാധുക്കളായുള്ള മർത്ത്യർക്കു വേണ്ടി 

ചാതുര്യയത്നം കഴിച്ചേതു നാളും

മാധുര്യദാനം പൊഴിക്കുന്ന കൈകൾ

ഇദ്ദമ്പതിക്കേക ശ്രീയേശുനാഥാ!


6 സീയോൻ മണാളന്റെ പ്രത്യാഗമത്താൽ

മായാതമസ്സോടി മാറുന്ന നാളിൽ

ജായാത്വമേന്തിക്കിരീടം ധരിപ്പാൻ

ആശിസ്സിവർക്കേക ശ്രീയേശുനാഥാ!


7 നിത്യം ലഭിക്കട്ടെ സൂര്യപ്രകാശം

അഭ്യുൽപതിക്കട്ടെ ചന്ദ്രന്റെ കാന്തി

നാനാത്വമാർന്നുള്ള പുഷ്പങ്ങളെന്നും

സൗരഭ്യമേകട്ടെ ശ്രീയേശുനാഥാ!





1 Aadyanthamilaatha nithyante kaanthya

Pradyothanalpol prakaashichu nilkum

Sadyogamaarnulla divyaananangal

ie dambathikeka shreeyeshu naadha!


2 Thaalkaalikangalaam bhogangal elaam

Aathmaanubhoothiyil nissaramaayi

kaanmaan karuthulla swargeeya kannaal

shobhikkumaaraka shreeyeshu naadha


3 Aanandavaarashi thannil parakum

vicheetharangangal aarkunna gaanam

vedoktha seemaavilethi sravippan

Ekeedu karnnangal shreeyeshu naadha!


4 Moodopadesha kodumkaadu sheekram

Paade thakarnangu bhasmeekarippan

choodode kathi jwalikunna naavum

needaarnu nalkeedu shreeyeshu naadha!


5 saadhukalaayulla marthyarku vendi

Chaathuranthyam kazhichethu naalum

Maaduryadaanam pozhikunna kaikal

ie dambathikeka shreeyeshu naadha!


6 Siyon mannalante prathyagamathaal

Maayathamassodi maarunna naalil

Jaayathwamenthikireedam dharippan

Aashisivarkeka shreeyeshu naadha!


7 Nithyam labhikatte soorya prakaasham

Abhyulpathikate chandrante kaanthi

naanathwamaarnulla pushpangal ennum

sourabhyamekatte shreeyeshu naadha!


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section