Type Here to Get Search Results !

ഹാ! കൂടി നാമെല്ലാരും | Ha! Koodi Naam Ellarum Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ഹാ! കൂടി നാമെല്ലാരും Song Lyrics in Malayalam


ഹാ! കൂടി നാമെല്ലാരും ചേര്‍ന്നു

പുകഴ്കൊണ്ടാടണം - സ്വര്‍ഗ്ഗ -

വാതിലാകും യേശുനാഥനെ വാഴ്ത്തിപ്പാടണം


വേദനപ്പെടും ഏഴകള്‍ക്കഴലു തീരുവാന്‍ - വന്നു

മേദിനിയതില്‍ മനുഷ്യാവതാരന്‍ ആയിതാ - (ഹാ!..)


വാനവര്‍ വാഴ്ത്തിപ്പാടുന്ന കര്‍ത്തനായ താന്‍ - ദുഷ്ട

മാനവന്‍ ഈടേറുവാന്‍ ഒരടിമയായിതാ - (ഹാ!..)


ആദരവറ്റു ഭൂമിയില്‍ വെറിയരാം നരര്‍ - മര-

ണാധികളൊഴിവതിന്നു താണു ദേവനും - (ഹാ!..)


സേനകളിന്‍ അധിപതി അവനെന്നാകിലും - നര

ജീവനെ മീളാന്‍ അവന്‍ തന്നുയിരിനെ വിട്ടാന്‍ - (ഹാ!..)


ദാരുണ മരണാധിയെ മരിച്ചമര്‍ത്തിനാന്‍ - ഭൂ-

മണ്ഡലത്തില്‍ നിന്നുയിര്‍ത്തു വിണ്ണിലെത്തിനാന്‍ - (ഹാ!..)


പാപികള്‍ക്കു പിതാവിനോടിരന്നു മോചനം - നിജ

പാദസേവക ജനങ്ങളെ രക്ഷ ചെയ്യുന്നോന്‍ - (ഹാ!..)


Ha! Koodi Naam Ellarum Song Lyrics in English


Ha! Koodi Naam Ellarum Cherunnu

Pukazhkontadanu - Swargga -

Vathilaakum Yesunathane Vaazhthippadanam


Vedanapedum Ezhalkazhalu Theeruvan - Vannu

Medeniyathil Manushyavatharan Aayitha - (Ha!..)


Vaanavar Vaazhthippadunna Karthanaya Thaan - Dushta

Manavan Eederaavum Oradimayitha - (Ha!..)


Aadaravattu Bhoomiyil Veriyaaraam Narar - Mara-

Nadhikalozhivathinnuthaanu Devanum - (Ha!..)


Senakalnadhipathi Avanennakilum - Nara

Jeevane Meelan Avan Thannuyirine Vittaanu - (Ha!..)


Daaruna Maranadhiyai Marichamarthinraan - Bho-

Mandalthil Ninnuvirthu Vinnilethinnan - (Ha!..)


Paapikalukku Pithavinodirannu Mochanam - Nija

Paadasevaka Janangale Raksha Cheyyunnon - (Ha!..)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section