ആലയമണി മുഴങ്ങുമ്പോള്‍ Song Lyrics in Malayalam
ആലയമണി മുഴങ്ങുമ്പോള്‍ നിന്റെ വിളി ഞാന്‍ കേള്‍ക്കും
ആയിരം സ്തുതിഗീതങ്ങള്‍ പാടുവാന്‍ ഞാന്‍ വെമ്പും
ആലേലൂയാ ആലേലൂയാ
ആര്‍ദ്രമായ് എന്‍ മനം ആര്‍ത്തു പാടും (ആലയമണി..)
മനിതമനസ്സുകളില്‍ ശാന്തിദൂതമായ്
സ്നേഹദീപ്തിപ്രഭ ചൊരിഞ്ഞ സ്നേഹഗായകാ (2)
മാംസമായ് രക്തമായ് ഞങ്ങള്‍ ഭുജിക്കുമ്പോള്‍
ഏഴയാം അടിയരില്‍ നീ വസിക്കേണമേ (ആലയമണി..)
അരുണകിരണവുമായ് ആത്മവേദിയില്‍
അനുദിനവും അഴലകറ്റും ആത്മസ്നേഹിതാ (2)
ബലിയായ് വേദിയില്‍ വയ്ക്കുവാനെന്റെയീ
ബലഹീനമാകുമീ ജീവിതം മാത്രം (ആലയമണി..)
Alayamani Muzhangumpol Song Lyrics in English
Alayamani Muzhangumpol ninte vili njan kelkkum
Aayiram sthuthigeethangal paaduvaan njan vembum
Alleluia Alleluia
Aardramayi en manam aarthu paadum (Alayamani..)
Manithamanassukalil shanthidhoothamayi
Sneha deepthiprabha chorinja snehagayaka (2)
Maamsamayi rakthamayi njangal bhujikkumbol
Ezhamadiyaril nee vasikkename (Alayamani..)
Arunakiranavumayi aathmavediyil
Anudhinavum azhalakatum aathmasnehitha (2)
Baliyayi vediyil vaikkuvanenteyi
Balahinam akume jeevitham maathram (Alayamani..)